ഇസ്ലാമികനിരീക്ഷണങ്ങളിലൂടെ

Tuesday, January 02, 2007

അമുസ്ലിമിനെ വധിക്കാമോ?

നബി(സ) പറയുന്നു,” മുസ്ലിംകളോട് രമ്യതയിലും മമതയിലും കഴിയുന്ന ഒരു അമുസ്ലിമിനെ വധിച്ചാല്‍ എഴുപത് വര്‍ഷ വഴി ദൂരത്തില്‍ നിന്ന് സ്വര്‍ഗ്ഗീയവാസന അവന്‍ശ്വസിക്കുകയില്ല”.
നസാഈയുടെ ഹദീസില്‍ വന്നിരിക്കുന്നു.

ആരാണ് കാഫിര്‍. സത്യനിഷേധികളോട് അള്ളാഹു പറഞ്ഞിരിക്കുന്നു,” ലക്കും ദീനുക്കും വലിയ ദീന്‍, പറയുക, നിങ്ങള്‍ക്ക് നിങ്ങളുടെ മതം, എനിക്ക് എന്ടെ മതവും”.

ഇതില്‍ നിന്ന് വ്യക്തമാകുന്നത് നബി(സ)ക്ക് ശേഷം ഇസ്ലാമില്‍ മതപരിവര്‍ത്തനം ചെയ്യിക്കല്‍ നിര്‍ബന്ധമല്ല. ഇനി ആരെങ്കിലും സ്വമേധയാ ചെയ്യുകയാണെങ്കില്‍അവനായിരിക്കണം സമൂഹത്തില്‍ ഉന്നത സ്ഥാനം”.
അമുസ്ലിമിനെ വധിക്കരുതെന്ന് മാത്രമല്ല ഇസ്ലാം കല്പിച്ചത്.

അത് പാപവും അത് ചെയ്യുന്നവന്‍ സ്വര്‍ഗ്ഗത്തോട് അകന്നവനുമാണെന്നാണ്.
പാപികളാണല്ലോ സ്വര്‍ഗ്ഗത്തോട്അകലുന്നവര്‍.
ചിന്തിക്കുന്നവരേ പറയൂ, ഇസ്ലാമിനെ തീവ്രവാദത്തിന്ടെ മതമെന്ന് വിളിക്കാമോ?

പ്രായോഗികതയുടെ നൂറ്റാണ്ടില്‍ ശ്രീബുദ്ധനെപ്പോലെ അഹിംസയെന്നോ വാല്‍മീകിയെപ്പോലെ മാനിഷാദയെന്നോ ഇസ്ലാം പറഞ്ഞില്ല. അത് തെറ്റാണോ?

ഞങ്ങള്‍ ഇസ്ലാമില്‍ പിറന്നവരും ബഹുമാനിക്കുന്നൂ, ഈ അഹിംസയേയും മാനിഷാദയേയുമെല്ലാം.
അതു കൊണ്ടല്ലേ അന്യരുടെ മതത്തേയും ബഹുമാനിക്കാന്‍ ഇസ്ലാം കല്പിച്ചത്.