ഇസ്ലാമികനിരീക്ഷണങ്ങളിലൂടെ

Monday, December 11, 2006

ഇസ്ലാമെന്നാല്‍ സാക്ഷരത

ഇന്നു നമ്മുടെ മുമ്പിലുള്ള മറ്റു ഗ്രന്‍ഥങ്ങളൊക്കെ എഴുതി പൂര്‍ത്തിയാക്കിയ ക്രിതികളായി- കയ്യെഴുത്തു പ്രതികളോ- അച്ചടിച്ച കോപ്പികളോ ആയി മനുഷ്യരുടെ മുമ്പാകെ അവതരിപ്പിക്കപ്പെടുകയാണുണ്ടായത്. അതില്‍ നിന്ന് വ്യത്യസ്തമായി വി.ഖുര്‍ ആന്‍ ഇരുപത്തിമൂന്ന് വര്‍ഷങ്ങള്‍ക്കിടയില്‍ വിവിധ സന്ദര്‍ഭങ്ങളില്‍ ശകലങ്ങളായി അവതരിപ്പിക്കപ്പെടുകയാണുണ്ടായത്.

നൂറ്റാണ്ടുകളിലെ ആര്‍ജ്ജിതവിഞ്ജാനത്തിന്റേയും സാംസ്കാരിക പൈത്രുകത്തിന്റേയും പ്രഭാവത്തില്‍ കുളിച്ചു നില്‍ക്കുകയായിരുന്നു വിശുദ്ധ ഖുര്‍ ആന്റെ അവതരണകാലത്തെ ഗ്രീസും, റോമും, ഈജിപ്തും ഭാരതവും മറ്റും. എന്നാല്‍ അറേബ്യന്‍ അര്‍ദ്ധദ്വീപ് നാഗരിക വികസനത്തിന്റെ വിദൂര സാധ്യതകള്‍ പോലും ദ്രുശ്യമല്ലാത്ത വിധം തമോമയമായിരുന്നു.ജനസംഖ്യയില്‍ ഭൂരിഭാഗവും പ്രാക്രുതരായ നാടോടികളായിരുന്നു. ഈ സാഹചര്യത്തിലാണ്‍ "ഇഖ്-റ"ഉമായി ഖുര്‍ ആന്‍ അവതരിക്കുന്നത്. എന്താണ്, "ഇഖ്-റ"

ആയിരത്തിതൊള്ളായിരത്തി തൊണ്ണൂറുകളില്‍ കേരളം ഏറ്റവും വലിയ സാക്ഷരജില്ലയായി പ്രഖ്യാപിച്ചപ്പോള്‍ പതിനാല്, നൂറ്റാണ്ട് മുമ്പ് ഖുര്‍ ആന്‍ അവതരിച്ചു."ഇഖ്-റ-അ" വായിക്കുക,നിന്റെ സ്രഷ്ടാവിനെക്കുറിച്ച്, ഭ്രൂണത്തില്‍ നിന്ന് നിന്നെ സ്രഷ്ടിച്ച സ്രഷ്ടാവിനെക്കുറിച്ച്.

അറിയുക, നിന്റെ സ്രഷ്ടാവിന്റെ ഏറ്റവും വലിയ ഔദാര്യമെന്തെന്ന്?അവന്‍ പേന കൊണ്ട് എഴുതാന്‍ പഠിപ്പിച്ചവനാണ്.അതുകൊണ്ട് ഇസ്ലാമിന്റെ ഏറ്റവും വലിയ സംഭാവനയാണ്, സാക്ഷരത.

ഈ സൂക്തങ്ങള്‍ കൊണ്ട് അവതരിച്ച ഖുര്‍ ആന്‍ നിരക്ഷരരുടെ വേദമാണോ? ഇസ്ലാം നിരക്ഷരരുടേതാണോ?

വ്യാഖ്യാനകര്‍ത്താക്കളിതേവരെ വിലപേശലിലൂടെയല്ലാതെ വ്യാഖ്യാനിക്കാത്ത ആദ്യാക്ഷരമായ 'അലിഫി'നെ ഞാന്‍ വ്യാഖ്യാനിക്കുകയാണ്.

'അ'യില്‍ നിന്ന് പുറപ്പെട്ട് 'ഇ'യായി ഉച്ചരിക്കപ്പെടുന്ന 'അലിഫ്' ഇസ്ലാമെന്ന സമാധാനത്തിന്‍ വേണ്ടി നിലകൊള്ളുന്നു.

'അലിഫ്' ഇഖ്-റ-എ'ന്ന സാക്ഷരതയ്ക്ക് വേണ്ടി നിലകൊള്ളുന്നു.
'അലിഫ്' അസ്വലാത്തെന്ന സാഷ്ടാംഗത്തിന് വേണ്ടി നിലകൊള്ളുന്നു.
സര്‍വ്വോപരി, അരൂപിയും അനാദിയും എന്നെന്നും നിലനില്ക്കുന്നവനുമായ അള്ളാഹുവിന്റെ നാമത്തിന്റെ ആദ്യാക്ഷരമാകുന്നു.

ഞാന്‍ ഇന്ത്യയില്‍ നിന്നുള്ള മുസ്ലിമായതിനാല്‍ ഹിന്ദുവെന്ന് മുദ്രകുത്തപ്പെട്ടേക്കാം.

ഇസ്ലാമിലൂടെ, സാക്ഷരതയിലൂടെ പരസ്പര സ്നേഹത്തിലൂടെയും മനസ്സിലാക്കലിലൂടെയും ലോകത്ത് സമാധാനം കൈവരിക്കാനുള്ള എന്ടെ ഒരെളിയ ശ്രമം മാത്രമാണിത്.
ഖുര്‍ ആനിലെ ആദ്യത്തെ "അലഖ്"(ഭ്രൂണത്തില്‍ നിന്ന്)

19 Comments:

 • ആയിരത്തിതൊള്ളായിരത്തി തൊണ്ണൂറുകളില്‍ കേരളം ഏറ്റവും വലിയ സാക്ഷരജില്ലയായി പ്രഖ്യാപിച്ചപ്പോള്‍ പതിനാല്, നൂറ്റാണ്ട് മുമ്പ് ഖുര്‍ ആന്‍ അവതരിച്ചു."ഇഖ്-റ-അ" വായിക്കുക,നിന്റെ സ്രഷ്ടാവിനെക്കുറിച്ച്, ഭ്രൂണത്തില്‍ നിന്ന് നിന്നെ സ്രഷ്ടിച്ച സ്രഷ്ടാവിനെക്കുറിച്ച്.

  അറിയുക, നിന്റെ സ്രഷ്ടാവിന്റെ ഏറ്റവും വലിയ ഔദാര്യമെന്തെന്ന്?അവന്‍ പേന കൊണ്ട് എഴുതാന്‍ പഠിപ്പിച്ചവനാണ്.അതുകൊണ്ട് ഇസ്ലാമിന്റെ ഏറ്റവും വലിയ സംഭാവനയാണ്, സാക്ഷരത.

  By Blogger അഡ്വ.സക്കീന, at 9:28 AM  

 • കഷ്ടം. ലോകത്തെവിടേയും ഈ പറഞ്ഞതൊന്നു ആ ഏറിയകളിലൂടെ ഒന്നു നടന്നു നോക്കിയാല്‍ മതി വാട കാരണം താങ്കള്‍ ‍ ഏതു് സാക്ഷറയിലാണു് നില്‍ക്കുന്നതു് എന്നു് മൂക്കു് പറഞ്ഞു തരും.
  കഷ്ടം. സുഖമില്ലേ?.

  By Blogger രാജാവു്, at 9:51 AM  

 • This comment has been removed by a blog administrator.

  By Blogger രാജാവു്, at 9:51 AM  

 • അറബി നാടിന്റെ സമ്പാദ്യം മൂക്കുമായി വാരി ശീലിച്ച നമുക്ക് കണ്ണുണ്ടായിരുന്നില്ലല്ലോ ഖുര്‍ ആനില്‍ അറിവ് കാണാന്‍ .

  By Blogger അഡ്വ.സക്കീന, at 10:29 AM  

 • കഷ്ടം. സുഖമില്ലേ?.
  ഖുറാനിലെ അറിവിനു കണ്ണും മൂക്കുമൊന്നും വേണ്ട അതക്ഷയ ഖനി തന്നെ. അതിനിങ്ങനെ വിശകലനം നല്‍കി നാറ്റിക്കാതിരുന്നാല്‍ മക്കയും മാപ്പു നല്‍കും.

  By Blogger രാജാവു്, at 10:39 AM  

 • കഷ്ടം. സുഖമില്ലേ?.
  ഖുറാനിലെ അറിവിനു കണ്ണും മൂക്കുമൊന്നും വേണ്ട അതക്ഷയ ഖനി തന്നെ. അതിനിങ്ങനെ വിശകലനം നല്‍കി നാറ്റിക്കാതിരുന്നാല്‍ മക്കയും മാപ്പു നല്‍കും.

  By Blogger രാജാവു്, at 10:40 AM  

 • കഷ്ടം. സുഖമില്ലേ?.
  ഖുറാനിലെ അറിവിനു കണ്ണും മൂക്കുമൊന്നും വേണ്ട അതക്ഷയ ഖനി തന്നെ. അതിനിങ്ങനെ വിശകലനം നല്‍കി നാറ്റിക്കാതിരുന്നാല്‍ മക്കയും മാപ്പു നല്‍കും.

  By Blogger രാജാവു്, at 10:40 AM  

 • ഖുര്‍ആനിണ്റ്റെ വെളിച്ചം പരത്താനുള്ള ശ്രമങ്ങള്‍ക്ക്‌ ആശംസകള്‍.... dogs will bark , but don't fear

  By Blogger അരീക്കോടന്‍, at 11:23 PM  

 • രാജാവു: നന്ദി, നല്ല ഉന്നം.
  അരീകോടാ: ഖുര്‍-ആനിന്റെ മുകളിള്‍ കയറി ഞെരങ്ങുമ്പോള്‍ സ്വന്തം ബ്ലോഗിനോടു കാണിക്കുന്ന സ്ണേഹമെങ്കിലുമീ ദൈവീക ഗ്രന്ഥത്തോടു കാണിച്ചിരുന്നെങ്കില്‍...
  'പട്ടികള്‍ കുരയ്കും, ഭയപ്പെടരുതു," നിങ്ങള്‍ ആരെയാണു പട്ടി എന്നു സംബോധന ചെയ്തതു, ഇതൊന്നും ഖുര്‍ആന്റെ ശൈലിയുമല്ല, സംസ്കാരവുമല്ല, ഖുര്‍ആന്‍ ഒരാവര്‍ത്തി വായിച്ചിരുന്നെങ്കില്‍ നിങ്ങളില്‍ നിന്നീവാക്കുകള്‍ വരില്ലായിരുന്നു. ഖുര്‍ആന്‍ ഒരു വിഭാഗത്തിന്റെയും കുത്തകയില്ല, ഖുര്‍ആന്റെ അവകാശികള്‍ നിങ്ങള്‍ മാത്രവുമല്ല, ദൈവം അവന്റെ ഭൂമിയില്‍ അവനു കുമ്പിടുന്നവനും കുമ്പിടാത്തതുമായ എല്ലാ മാലോകര്‍ക്കും വേണ്ടി, കരയിലും കടലിലുമുള്ള സകലജീവജാലങ്ങളും ഖുര്‍-ആന്റെ അവകാശികളാണു.ഖുര്‍ആനും, മറ്റിതര വേദ ഗ്രന്ഥങ്ങളെയും, പ്രവചകന്മാരെയും ഒരോവിഭാഗം കുത്തകയാക്കിയതാണു സമകാലീക വിപത്തുക്കളുടെ നാരായവേരുകള്‍.

  By Anonymous Anonymous, at 1:04 AM  

 • അഡ്വ.സക്കീനയുടെ മനസ്സും ഉദ്ധേശശുദ്ധിയും ആദരിക്കപ്പെടെണ്ടതാണെങ്കിലും , ഇസ്ലാമിന്റെ സമകാലീന മുഖം അവര്‍ക്ക്‌ അറിയില്ലെന്നു തോന്നുന്നു. പണത്തിന്റെയും മസില്‍ പവറിന്റെയും പൈശാചികമായ പിടിയില്‍ അകപ്പെട്ട ഇസ്ലാം മതം ഇപ്പോള്‍ മാനവികതയുടെ ഒരു ശാപമായിരിക്കുന്നില്ലെ എന്നാണ്‌ ചിത്രകാരന്‍ വര്‍ത്തമാന സാഹചര്യങ്ങളില്‍ നിന്നും മനസ്സിലാക്കുന്നത്‌. സക്കീന വര്‍ത്തമാനത്തിലെക്ക്‌ കുതിരപ്പുറത്തോ, ഓട്ടോറിഷയിലോ സഞ്ചരിക്കാതെ പ്ലെയിനിലോ, റോക്കറ്റിലോ കയറി വരിക.

  By Anonymous Anonymous, at 1:44 AM  

 • അറബി നാടിന്റെ സമ്പാദ്യം മൂക്കുമായി വാരി ശീലിച്ച നമുക്ക് കണ്ണുണ്ടായിരുന്നില്ലല്ലോ ഖുര്‍ ആനില്‍ അറിവ് കാണാന്‍ .

  അങ്ങനെ ഓരോ ദേശക്കാരും ചോദിക്കാന്‍ നിന്നാല്‍ ആകെ ചുറ്റി പോകുമല്ലോ. ഞാന്‍ ഒരു പാര്‍സി കമ്പനിയിലാണ് ജോലി ചെയ്യുന്നത്. ചുരുക്കി പറഞ്ഞാല്‍ ഞാന്‍ സമ്പാദ്യം മൂക്കുമായി വാരുന്നതും അരി വാങ്ങിക്കുന്നതും ഒരു പാര്‍സി ഇവിടെ ഒരു കമ്പനി ഇട്ടതുകൊണ്ടാണ്. ഇനി ഇപ്പോള്‍ നാളെ അവരുടെ മതഗ്രന്ഥം പഠിച്ച് അറിവ് സമ്പാദിക്കണം എന്നു പറഞ്ഞ് അവര്‍ വരുമോ ആവോ. അവരുടെ മത മതഗ്രന്ഥത്തിന്റെ പേരു പോലും ഓര്‍ക്കുന്നില്ല.

  By Blogger ഷിജു അലക്സ്‌‌: :Shiju Alex, at 2:28 AM  

 • ഞാന്‍ ഇന്ത്യയില്‍ നിന്നുള്ള മുസ്ലിമായതിനാല്‍ ഹിന്ദുവെന്ന് മുദ്രകുത്തപ്പെട്ടേക്കാം.

  ഈ വരികളുടെ സാംഗത്യം വ്യക്തമാക്കാമോ?

  ദോഹയില്‍ നൂറ് മീറ്റര്‍ ഓട്ടത്തില്‍ ദേഹം മൊത്തം മറച്ച്, തട്ടവുമിട്ട്, ഏതോ സിനിമയില്‍ ദേഹം മൊത്തം ബാ‌ന്‍ഡേജിട്ട രോഗി ഓടുന്നതുപോലെ ഒരു സ്ത്രീ ഓടുന്നത് കാണായി.
  ചിരിക്കാതിരിക്കാന്‍ ശ്രമിച്ചെങ്കിലും ആ ഓട്ടവും രൂപവും കണ്ട് അലറിച്ചിരിച്ചു പോയി.

  പക്ഷേ ഓട്ടത്തില്‍ അവര്‍ സെക്കന്റോ തേഡോ വന്നു എന്നാണ് ഓര്‍മ.

  സാധാരണ അത്‌ലെറ്റ്സ് ഇടുന്ന വേഷമിട്ടോടിയിരുന്നെങ്കില്‍, അവര്‍ ഒരു പക്ഷേ ഒന്നാമതെത്തിയേനെ. എയര്‍ റെസിസ്റ്റന്‍സ് ഒക്കെ കുറഞ്ഞ്. അവര്‍ക്ക് മനസ്സില്‍ അ ഒരു വേദന തോന്നില്ലേ?
  എനിക്ക് സങ്കടം തോന്നി.

  ഇങ്ങനെ ചെറ്യേ ചില കാര്യത്തില്‍ മാത്രമേ എനിക്ക് ഇസ്ലാമിനോട് ചെറ്യേ എതിര്‍പ്പുള്ളൂ.

  By Blogger അരവിന്ദ് :: aravind, at 2:50 AM  

 • വേശ്യാവൃത്തി ചെയ്തു ജീവിക്കേണ്ടി വരുന്ന പെണ്ണു, കിണറിന്നരികില്‍,നനഞ്ഞ മണ്ണു നക്കിക്കൊണ്ടിരിക്കുന്ന ഒരു പൂച്ചയെ കണ്ടപ്പോല്‍, അതിനു വെള്ളം കോരിയെടുത്തു കൊടുത്തു ദാഹമകറ്റി, അവള്‍ സ്വര്‍ഗസ്ഥയാണെന്നു പ്രവചകന്‍ കഥ പറഞ്ഞു തരുന്നു, എല്ലാ കര്‍മ്മങ്ങളും അതിന്റെ ഉദ്ദേശശുദ്ധിയിലാണു ദൈവത്തിന്റെയടുക്കല്‍ സ്വീകരിക്കപ്പെടുക.

  അരവിന്ദിനെ ബാന്‍ഡേജിട്ട അത്‌ലെറ്റ്‌ ചിരിപ്പിച്ചിട്ടുണ്ടെങ്കില്‍, അതു അരവിന്ദിന്റെ മനസ്സില്‍ ഇസ്ലാമിനെ കുറിച്ചുള്ള ഇമേജിനു കോട്ടമുണ്ടാക്കിയിട്ടുണ്ടെങ്കില്‍ അതിനവള്‍ ദൈവ സന്നിധിയില്‍ വിചാരണ ചെയ്യപ്പെടും.

  ബാന്‍ഡേജ്‌, നല്ല പ്രയോഗം,, അരവിന്ദാ.. എനി നിന്റെ ഊഴമാ,, ബ്ലോഗ്‌ പുസ്തകമാക്കാന്‍,, get ready, soon,

  By Anonymous Anonymous, at 2:08 AM  

 • എം എന്‍ കാരശ്ശേരിയുടെ ശരീ അത്ത്: ചില വര്‍ത്തമാനങ്ങള്‍ എന്ന ഗ്രന്ഥം വായിച്ചു നോക്കുക. കമലാ സുരയ്യ, മുഹമ്മദ് ബഷീര്‍, അസ്ഗര്‍ അലി എഞ്ചിനീയര്‍ തുടങ്ങി ഏഴുപേരോട് അദ്ദേഹം ശരീ അത്തിനെ കുറിച്ച് നടത്തുന്ന "വര്‍ത്തമാനമാണ്" ഇതി വൃത്തം. പൂര്‍ണ്ണമായും യോജിക്കാന്‍ ബുദ്ധിമുട്ടുണ്ടെങ്കിലും വളരെ അധികം വിജ്ജാന‍പ്രധമാണിത്.

  By Anonymous Anonymous, at 2:59 AM  

 • Hi Sakkeena,
  I didnt understand the motto of your posting . Are you trying to educate us about islam, if so, you have to do it where the original muslims are fighting each other for nothing . We are living happily with peace by believing our own ethics and GOD's.

  By Blogger Suresh, at 3:46 AM  

 • Dear,
  Muslim, quran padikunnathu anthanusarichu jeevikkaanalla. marichu anthinu ethiraayi jeevikaananu. Quraanumaayi pulabandham poolumilla 95% muslimukalkkum. athu lookathevide aayaalum. njan kazhinja pathinanju varshamaayi multi-cultural muslimukalude koode jooli cheyyunnu. enikku nannaayariyam.

  Santosh - Riyadh, Saudi Arabia.

  By Blogger Lino, at 11:43 PM  

 • അറബിനാടിന്റെ സന്പാദ്യം ഓശാരമായല്ല വാരിത്തിന്നുന്നത്, മൂക്കുമുട്ടെ അടിമയെപ്പോലെ(അല്ല അടിമയായിത്തന്നെ) ജോലിചെയ്താണ്. ഒരു കൊചു റൂമില്‍ ഒരുമേശയും കസേരയുമിടും, അതില്ക്കുറെ വിസ പാസക്കിക്കും, കുറെ ഇന്ത്യക്കരെയും, ബങ്ലാദേശ്, പാകിസ്താനി, ശ്രീലങ്ക തുടങ്ങിയിടങ്ങളില്‍ നിന്നും ആളുകളെക്കൊന്ടുവരും ആ പാവങ്ങള്‍ പുറത്ത് പണികണ്ട്പിടിച്ച് ചെയ്യും, അവരില്‍ നിന്ന് മാസാമാസം സംഖ്യ ഈടാക്കും ആ ആപ്പീസിലെ(കാശ് കലക്റ്റ് ചെയ്യന്‍ തുറന്ന ആപ്പീസിലെ) ഇലക്ട്രിക് കെറ്റില്‍ ഉണ്ടാവും, ലിപ്ടണിന്റെ റ്റീബാഗ്കള്‍ ഉണ്ടാവും ഒരു (റ്റീവി, സാറ്റെല്ലയിറ്റ് റിസീവര്‍ ഉണ്ടാവുമ്) ആകെറ്റിലില്‍ വെള്ളം തിളപ്പിച്ച് അതില്‍ ഈ റ്റിബാഗ് ഇടാനും സമയത്തിന്‍ തുറക്കാനും(ഇവന്മാര്, അറബികള്‍ വീറ്റില്‍ കിടന്നുറങ്ങലാണ്‍ മൈന്‍ ഹോബി) ഒരു ബംഗാളിയെ നിര്ത്തും മുന്നൂരോ നാനൂറോ റിയാല്‍ ശംബളത്തിന്, അതും കൊടുക്കുന്നത് എട്ടും പത്തും മാസങ്ങള്ക്ക് ശേഷംകുറെശെയായി.
  കിട്ടുന്ന കാശിന്‍ ലാന്റ്ക്റൂയിസറുമ്, കാമ്രിയും വാങുമ്, ജൊലി ചെയ്യുന്നവനെ അടിച്ചും ഇട്ച്ചും പീഡിപ്പിക്കുമ്...താത്താ ഇതൊന്നും പത്രങ്ങളില്‍ വായിക്കറില്ലെ, ഇപ്പോ ഇവ്വിടുത്തെ കാര്യങ്ങളൊക്കെ ഒരു വിധം പുറത്ത് വരാറുണ്ടല്ലൊ.. സന്തൊഷ് രിയാദില്‍ നിന്നെഴുതിയത് കണ്ടോ?, ഈ മുന്നൂറില്‍ നിന്നും അവന്റെ ടിക്കറ്റിന്റെ കാശ്, ഇക്കാമയുടെ കാശ് തുടങ്ങിയവ കട്ട് ചെയ്യും ഫലത്തില്‍ 200 ഓ 250ഓ മാത്ത്രം ശംബളം. ഈ പാവം ഇങ്ങോട്ട് വരാന്‍ ചെലവാക്കിയ കാശ് എങ്ങനെയെങ്കിലും ഒപ്പിക്കം എന്നും കരുതി എല്ലാം സഹിച്ച് ഇവിടെത്തന്നെ ജന്മം പാഴാകുമ്. അതു കൊണ്ട് അറബിനാടിന്റെ മഹത്വം ഞങ്ങളെ പോലുള്ള്വരോട് വിളംബല്ലെ പ്ളീസ്.

  By Blogger കടവന്‍, at 11:59 AM  

 • Really i congratulate you for your comments on islam.What you can do now against fundamentalists ?(Both Hindu and Muslim).This is what our current society requires.

  By Blogger Munees, at 6:04 AM  

 • This comment has been removed by the author.

  By Blogger jeena, at 12:35 AM  

Post a Comment

<< Home