അമുസ്ലിമിനെ വധിക്കാമോ?
നബി(സ) പറയുന്നു,” മുസ്ലിംകളോട് രമ്യതയിലും മമതയിലും കഴിയുന്ന ഒരു അമുസ്ലിമിനെ വധിച്ചാല്‍ എഴുപത് വര്‍ഷ വഴി ദൂരത്തില്‍ നിന്ന് സ്വര്‍ഗ്ഗീയവാസന അവന്‍ശ്വസിക്കുകയില്ല”.
നസാഈയുടെ ഹദീസില്‍ വന്നിരിക്കുന്നു.
ആരാണ് കാഫിര്‍. സത്യനിഷേധികളോട് അള്ളാഹു പറഞ്ഞിരിക്കുന്നു,” ലക്കും ദീനുക്കും വലിയ ദീന്‍, പറയുക, നിങ്ങള്‍ക്ക് നിങ്ങളുടെ മതം, എനിക്ക് എന്ടെ മതവും”.
ഇതില്‍ നിന്ന് വ്യക്തമാകുന്നത് നബി(സ)ക്ക് ശേഷം ഇസ്ലാമില്‍ മതപരിവര്‍ത്തനം ചെയ്യിക്കല്‍ നിര്‍ബന്ധമല്ല. ഇനി ആരെങ്കിലും സ്വമേധയാ ചെയ്യുകയാണെങ്കില്‍അവനായിരിക്കണം സമൂഹത്തില്‍ ഉന്നത സ്ഥാനം”.
അമുസ്ലിമിനെ വധിക്കരുതെന്ന് മാത്രമല്ല ഇസ്ലാം കല്പിച്ചത്.
അത് പാപവും അത് ചെയ്യുന്നവന്‍ സ്വര്‍ഗ്ഗത്തോട് അകന്നവനുമാണെന്നാണ്.
പാപികളാണല്ലോ സ്വര്‍ഗ്ഗത്തോട്അകലുന്നവര്‍.
ചിന്തിക്കുന്നവരേ പറയൂ, ഇസ്ലാമിനെ തീവ്രവാദത്തിന്ടെ മതമെന്ന് വിളിക്കാമോ?
പ്രായോഗികതയുടെ നൂറ്റാണ്ടില്‍ ശ്രീബുദ്ധനെപ്പോലെ അഹിംസയെന്നോ വാല്‍മീകിയെപ്പോലെ മാനിഷാദയെന്നോ ഇസ്ലാം പറഞ്ഞില്ല. അത് തെറ്റാണോ?
ഞങ്ങള്‍ ഇസ്ലാമില്‍ പിറന്നവരും ബഹുമാനിക്കുന്നൂ, ഈ അഹിംസയേയും മാനിഷാദയേയുമെല്ലാം.
അതു കൊണ്ടല്ലേ അന്യരുടെ മതത്തേയും ബഹുമാനിക്കാന്‍ ഇസ്ലാം കല്പിച്ചത്.
നസാഈയുടെ ഹദീസില്‍ വന്നിരിക്കുന്നു.
ആരാണ് കാഫിര്‍. സത്യനിഷേധികളോട് അള്ളാഹു പറഞ്ഞിരിക്കുന്നു,” ലക്കും ദീനുക്കും വലിയ ദീന്‍, പറയുക, നിങ്ങള്‍ക്ക് നിങ്ങളുടെ മതം, എനിക്ക് എന്ടെ മതവും”.
ഇതില്‍ നിന്ന് വ്യക്തമാകുന്നത് നബി(സ)ക്ക് ശേഷം ഇസ്ലാമില്‍ മതപരിവര്‍ത്തനം ചെയ്യിക്കല്‍ നിര്‍ബന്ധമല്ല. ഇനി ആരെങ്കിലും സ്വമേധയാ ചെയ്യുകയാണെങ്കില്‍അവനായിരിക്കണം സമൂഹത്തില്‍ ഉന്നത സ്ഥാനം”.
അമുസ്ലിമിനെ വധിക്കരുതെന്ന് മാത്രമല്ല ഇസ്ലാം കല്പിച്ചത്.
അത് പാപവും അത് ചെയ്യുന്നവന്‍ സ്വര്‍ഗ്ഗത്തോട് അകന്നവനുമാണെന്നാണ്.
പാപികളാണല്ലോ സ്വര്‍ഗ്ഗത്തോട്അകലുന്നവര്‍.
ചിന്തിക്കുന്നവരേ പറയൂ, ഇസ്ലാമിനെ തീവ്രവാദത്തിന്ടെ മതമെന്ന് വിളിക്കാമോ?
പ്രായോഗികതയുടെ നൂറ്റാണ്ടില്‍ ശ്രീബുദ്ധനെപ്പോലെ അഹിംസയെന്നോ വാല്‍മീകിയെപ്പോലെ മാനിഷാദയെന്നോ ഇസ്ലാം പറഞ്ഞില്ല. അത് തെറ്റാണോ?
ഞങ്ങള്‍ ഇസ്ലാമില്‍ പിറന്നവരും ബഹുമാനിക്കുന്നൂ, ഈ അഹിംസയേയും മാനിഷാദയേയുമെല്ലാം.
അതു കൊണ്ടല്ലേ അന്യരുടെ മതത്തേയും ബഹുമാനിക്കാന്‍ ഇസ്ലാം കല്പിച്ചത്.
12 Comments:
നബി(സ) പറയുന്നു,” മുസ്ലിംകളോട് രമ്യതയിലും മമതയിലും കഴിയുന്ന ഒരു അമുസ്ലിമിനെ വധിച്ചാല്‍ എഴുപത് വര്‍ഷ വഴി ദൂരത്തില്‍ നിന്ന് സ്വര്‍ഗ്ഗീയവാസന അവന്‍ശ്വസിക്കുകയില്ല”.
നസാഈയുടെ ഹദീസില്‍ വന്നിരിക്കുന്നു.
ആരാണ് കാഫിര്‍. സത്യനിഷേധികളോട് അള്ളാഹു പറഞ്ഞിരിക്കുന്നു,” ലക്കും ദീനുക്കും വലിയ ദീന്‍, പറയുക, നിങ്ങള്‍ക്ക് നിങ്ങളുടെ മതം, എനിക്ക് എന്ടെ മതവും”.
ഇതില്‍ നിന്ന് വ്യക്തമാകുന്നത് നബി(സ)ക്ക് ശേഷം ഇസ്ലാമില്‍ മതപരിവര്‍ത്തനം ചെയ്യിക്കല്‍ നിര്‍ബന്ധമല്ല. ഇനി ആരെങ്കിലും സ്വമേധയാ ചെയ്യുകയാണെങ്കില്‍അവനായിരിക്കണം സമൂഹത്തില്‍ ഉന്നത സ്ഥാനം”.
അമുസ്ലിമിനെ വധിക്കരുതെന്ന് മാത്രമല്ല ഇസ്ലാം കല്പിച്ചത്.
അത് പാപവും അത് ചെയ്യുന്നവന്‍ സ്വര്‍ഗ്ഗത്തോട് അകന്നവനുമാണെന്നാണ്.
പാപികളാണല്ലോ സ്വര്‍ഗ്ഗത്തോട്അകലുന്നവര്‍.
ചിന്തിക്കുന്നവരേ പറയൂ, ഇസ്ലാമിനെ തീവ്രവാദത്തിന്ടെ മതമെന്ന് വിളിക്കാമോ?
പ്രായോഗികതയുടെ നൂറ്റാണ്ടില്‍ ശ്രീബുദ്ധനെപ്പോലെ അഹിംസയെന്നോ വാല്‍മീകിയെപ്പോലെ മാനിഷാദയെന്നോ ഇസ്ലാം പറഞ്ഞില്ല. അത് തെറ്റാണോ?
ഞങ്ങള്‍ ഇസ്ലാമില്‍ പിറന്നവരും ബഹുമാനിക്കുന്നൂ, ഈ അഹിംസയേയും മാനിഷാദയേയുമെല്ലാം.
അതു കൊണ്ടല്ലേ അന്യരുടെ മതത്തേയും ബഹുമാനിക്കാന്‍ ഇസ്ലാം കല്പിച്ചത്.
By
അഡ്വ.സക്കീന, at 3:47 AM
വായിച്ചപ്പോ എന്താ ഇപ്പോ പറയാ.....
ഹാപ്പി ന്യൂ ഇയര്‍ അത്രതന്നെ.
അല്ലാണ്ടെ ലോകത്തുനടക്കുന്നതിനെക്കുറിച്ചും ഓരോ മതത്തിന്റെയും പുസ്തകങ്ങളില്‍ ഉള്ളതിനെക്കുറിച്ചും ഒക്കെ മനസ്സിലുള്ളത് സത്യം പറഞ്ഞാല്‍ പറയാന്‍ പേട്യാ.
By
Anonymous, at 3:25 AM
സക്കീനേ, മതത്തേക്കുറിച്ചുള്ള തെറ്റിദ്ധാരണകള്‍ നീക്കാനുദ്ദേശിച്ചുള്ള രചനകള്‍ സ്വാഗതാര്‍ഹം തന്നെ.
ഇക്കാര്യത്തില്‍ ചെറിയൊരു ഉപദേശമുണ്ട്.
നമ്മള്‍ ഏതെങ്കിലുമൊരു പ്രശ്നം പരിഹരിക്കാനാണു ശ്രമിക്കുന്നതെങ്കില്‍, ആ പ്രശ്നം എന്തു കൊണ്ട് ഉടലെടുത്തു - അതെന്തുകൊണ്ട് ഇപ്പോഴും സജീവമായി നിലനില്‍ക്കുന്നു എന്നൊക്കെ ആദ്യം പരിശോധിക്കേണ്ടതുണ്ട്. ഇസ്ലാമിനെ തീവ്രവാദത്തിന്റെ മതമെന്ന് ആരെങ്കിലും വിളിക്കുന്നുവെങ്കില്‍ അതിന്റെ കാരണങ്ങളെന്തെല്ലാമാണെന്നു ആദ്യം പരിശോധിക്കുക. അതിനു ശേഷം കണ്ടെത്തുന്ന പരിഹാരങ്ങള്‍ക്കു മാത്രമേ ഉദ്ദേശിച്ച ഫലമുണ്ടാവൂ.
‘മുസ്ലിം വിരുദ്ധത’ , ‘ഭീകരഭയം’ മുതലായവ സൃഷ്ടിക്കപ്പെടുന്നത് ആരുടെയെങ്കിലും പ്രവര്‍ത്തനങ്ങളുടെ ഫലമാണ് - ഉദാഹരണത്തിന് അത് ഒരു ‘സംഘപരിവാര്‍ അജണ്ട‘യുടെ ഭാഗമായാണ് (ആഗോള തലത്തിലാണെങ്കില്‍ അത് ‘അമേരിക്കന്‍-ഇസ്രായേല്‍ അച്ചുത‘ണ്ടിന്റെ അജണ്ടയായേക്കാം) എന്നൊക്കെ നിരന്തരം പ്രചരിപ്പിക്കപ്പെടുന്നത് സത്യത്തില്‍ വേറൊരു രാഷ്ട്രീയ അജണ്ടയുടെ ഭാഗമാണ്. അത് തിരിച്ചറീയാനാവാതെ പോകുന്നതും ഇന്ന് മുസ്ലിം സമൂഹം നേരിടുന്ന പ്രധാന വെല്ലുവിളികളിലൊന്നാണ്. യാഥാര്‍ത്ഥ്യബോധത്തോടെ പ്രശ്നങ്ങളെ സമീപിക്കാനും, തെറ്റുകളുണ്ടെങ്കില്‍ കണ്ടെത്തി തിരുത്താനും, അതിവൈകാരികതയില്‍പെട്ട് പ്രശ്നങ്ങള്‍ വഴിമാറിപ്പോകുന്നത് ഒഴിവാക്കാനും മുസ്ലീം സമൂഹം ശ്രമിച്ചാല്‍ത്തന്നെ പ്രശ്നങ്ങള്‍ പരിഹരിക്കപ്പെട്ടു തുടങ്ങുമെന്നു തോന്നുന്നു.
ലോകത്ത് മുസ്ലിം ജനസംഖ്യയില്‍ രണ്ടാമതു നില്‍ക്കുന്ന ഒരു രാജ്യത്തു പിറന്നയാള്‍ എന്ന നിലയിലും, അതിന്റെ പ്രൌഢസംസ്കൃതിയില്‍ അഭിമാനിക്കുന്നയാള്‍ എന്ന നിലയിലും, എനിക്കു നിങ്ങളെ സഹായിക്കുന്നതില്‍ സന്തോഷമേയുള്ളൂ. സമയം കിട്ടുന്ന മുറയ്ക്ക് കൂടുതലെഴുതാന്‍ ശ്രമിക്കാം.
By
Unknown, at 3:19 PM
സക്കീനച്ചേച്ചീ കുറച്ചു സംശയങ്ങള്‍,
അപ്പൊ മുസ്ലിംകളോട് രമ്യതയിലും മമതയിലും കഴിയാത്ത ഒരു അമുസ്ലീമിനെ വധിച്ചാ എന്താ ശിക്ഷ? അതൊ അതൊരു പുണ്യകര്‍മ്മമായതുകൊണ്ട് അതിനു ശിക്ഷ ഇല്ലേ?
മാനിഷാദയെന്നു ഇസ്ലാം പറഞ്ഞില്ലാ എന്നു പറയല്ലേ, മുഹമ്മദു നബി പറഞ്ഞിട്ടില്ല എന്നാണോ ഉദ്ദേശിച്ചതു? അദ്ദേഹം പറഞ്ഞതു അന്നത്തെ സാഹചര്യത്തില്‍ ശരിയായിരുന്നിരിക്കാം. പക്ഷേ അദ്ദേഹം ഒരു പ്രവാചകന്‍ മാത്രമായിരുന്നു. അദ്ദേഹത്തിനു മുമ്പ് മാനിഷാദ എന്നു പറഞ്ഞിട്ടുള്ള പ്രവാചകര്‍ ഉണ്ടായിരുന്നു എന്നാണു എന്റെ വിശ്വാസം(തെറ്റാണെങ്കില്‍ തിരുത്തണേ). എല്ലാം ആപേക്ഷികമാണു, അന്നത്തെ ശരി, നാളത്തെ(ചിലപ്പോള്‍ ഇന്നത്തെയും) ഒരു വലിയ തെറ്റായേക്കാം. മതത്തിന്റെ പേരില്‍ എഴുതിവച്ചിട്ടുള്ള പുസ്തകങ്ങളേ ഒരു ലോഗരിതം ടേബിളിനെപ്പോലെ വിശ്വസിക്കുന്നവരാണു മണ്ടന്മാര്‍.
ഒരു പുസ്തകമോ, ഒരു പ്രവാചകനോ(അവതാരമോ) അല്ല മതം എന്നു വിശ്വസിക്കാനാണെനിക്കിഷ്ടം. (ശരിക്കും എനിക്കിഷ്ടം മതമില്ലാ എന്നു വിശ്വസിക്കാനാണു കേട്ടൊ, ദൈവമില്ലാ എന്ന് വിശ്വസിക്കാനെനിക്കൊട്ടുമിഷ്ടവുമില്ല).
ഇത്രയും പറഞ്ഞതു കാര്യം. ഇനി പറയാന്‍ പോകുന്നത് അതിനെക്കാള്‍ പ്രധാനപ്പെട്ട കാര്യം :-)
ഈ ലേഖനത്തിന്റെ ടൈറ്റിലുണ്ടല്ലോ, അതിത്തിരി കൂടിപ്പോയില്ലേ. "അമുസ്ലീമിനെ വധിക്കാമൊ?" അമുസ്ലീമെന്താ കോഴിയോ, താറാവൊ മറ്റൊ ആണൊ വധിക്കാന്‍. അവനും ഒരു മനുഷ്യനല്ലേ? ആ റ്റൈറ്റില്‍ എടുത്തു മാറ്റി പകരം "ഇസ്ലാമും അഹിംസയും" എന്നോ, അല്ലെങ്കില്‍ ഇസ്ലാമും മറ്റു മതങ്ങളും എന്നൊ വച്ചിരുന്നെങ്കില്‍ എത്ര നന്നായിരുന്നേനെ. ചേച്ചിയുടെ ഉദ്ദേശശുദ്ധിയെ ചോദ്യം ചെയ്യുകയല്ലാ കേട്ടൊ. പക്ഷേ ഒന്നു ശ്രദ്ദിച്ചാല്‍ ഇനിയുള്ള ലേഖനങ്ങള്‍ കുറച്ചു കൂടി നന്നാക്കാം.
ഒരു തമാശ, റ്റൈറ്റില്‍ വായിച്ചപ്പൊ ഞാന്‍ വിചാരിച്ചു ഇതേതോ ഭീകരവാദിയുടെ ബ്ലോഗ് ആണെന്ന് :-))
By
കുതിരവട്ടന്‍ | kuthiravattan, at 11:14 AM
ഈ സകീനത്താത്ത പറയുന്ന ഹദീസൊന്നും എല്ലാ മുസ്ലിമ്ങ്ങളും അംഗീകരിക്കുകയൊന്നുമില്ല...പിന്നെ സക്കീനത്താത്താ ഏട്ടിലെ പശു പുലല്‍ തിന്ന്വൊ.? കേരളത്തിലെ സര്ക്കാര്‍ ആപ്പീസിലെല്ലാം കൈക്കൂലി കൊടുക്കുന്നതും വാങ്ങുന്നതും ശിക്ഷാര്ഹം എന്നെഴുതിയതു കാട്ടി കേരളം കൈക്കൂലിയില്ലാത്ത നാടണെന്ന് പറഞ്ഞാ സക്കീനത്താ വിശ്വസിക്കുമൊ..? എഴുത്തല്ല പ്രവര്‍ത്തിയാണ്‍ യാഥാര്‍ഥ്യം. സൌദി അറേബ്യായില്‍ വന്നു നോക്കൂ...മനുഷ്യനല്ല വില, നാഷണാലിറ്റ്യ് അനുസരിച്ച് ശംബളം, (അതില്‍ എറ്റവും താഴെത്തട്ടിലാണ്‍ ഇന്ത്യക്കാരുടെ വില, എന്ന്വച്ചാ ഒരിന്ത്യക്കാരനും ഇങ്ഗ്ലീഷ്കാരനും തുല്യജോലി, പോട്ടെ ഇന്ത്യക്കാരന്‍ ഒരല്പ്പഒ കൂടുതല്‍ തന്നെ ചെയ്യുന്നു എന്നിരിക്കട്ടെ, ഇങ്ലീഷ്കാരനു കിട്ടുന്നതിന്റെ മൂന്നിലൊന്നു ശന്ബളമെ ഇന്ത്യക്കരനു കൊടുക്കൂ). അപകടത്തില്‍ ഹിന്ദു മരിച്ചാല്‍ വെറൂം ആറയിരം റിയാല്‍ മതി(ഏകദേശം അരുപതിനായിരം രൂപാ)പ്രശ്നം തീര്ന്നു, എന്നാല്‍ ഒരൊട്ടകമോ മുസ്ളീമോആണെങ്കില്‍ ഒരു ലക്ഷം റിയാല്(പത്തു ലക്ഷം രൂപ) വെണം, ഇനി ഒരറബിപ്പെണ്ണാണെങ്കില്‍ അതിലും കൂടൂം. കാണാപ്പുറം പറഞ്ഞ പോലെ......‘മുസ്ലിം വിരുദ്ധത’ , ‘ഭീകരഭയം’ മുതലായവ സൃഷ്ടിക്കപ്പെടുന്നത് ആരുടെയെങ്കിലും പ്രവര്‍ത്തനങ്ങളുടെ ഫലമാണ് - ഉദാഹരണത്തിന് അത് ഒരു ‘സംഘപരിവാര്‍ അജണ്ട‘യുടെ ഭാഗമായാണ് (ആഗോള തലത്തിലാണെങ്കില്‍ അത് ‘അമേരിക്കന്‍-ഇസ്രായേല്‍ അച്ചുത‘ണ്ടിന്റെ അജണ്ടയായേക്കാം) എന്നൊക്കെ നിരന്തരം പ്രചരിപ്പിക്കപ്പെടുന്നത് സത്യത്തില്‍ വേറൊരു രാഷ്ട്രീയ അജണ്ടയുടെ ഭാഗമാണ്. അത് തിരിച്ചറീയാനാവാതെ പോകുന്നതും ഇന്ന് മുസ്ലിം സമൂഹം നേരിടുന്ന പ്രധാന വെല്ലുവിളികളിലൊന്നാണ്. യാഥാര്‍ത്ഥ്യബോധത്തോടെ പ്രശ്നങ്ങളെ സമീപിക്കാനും, തെറ്റുകളുണ്ടെങ്കില്‍ കണ്ടെത്തി തിരുത്താനും, അതിവൈകാരികതയില്‍പെട്ട് പ്രശ്നങ്ങള്‍ വഴിമാറിപ്പോകുന്നത് ഒഴിവാക്കാനും മുസ്ലീം സമൂഹം ശ്രമിച്ചാല്‍ത്തന്നെ പ്രശ്നങ്ങള്‍ പരിഹരിക്കപ്പെട്ടു തുടങ്ങുമെന്നു തോന്നുന്നു.
By
കടവന്‍, at 11:29 AM
താത്താ... ഖുറ്-ആനില്‍ ഒരിടത്ത് കാഫിരീങ്ങളെ കണ്ടാ കൊല്ലണം എന്നും എഴുതിയിട്ടുണ്ട്,സംശയമൂണ്ടേങ്കില്‍ തര്ജിമ ഒന്ന് മുഴുവന്‍ വായിച്ചു നോക്കുക(ഏത് പേജെന്ന് എനിക്കോര്മയില്ല)..പിന്നെ കുതിരവട്ടന്‍ പറഞ്ഞ പോലെ, "അമുസ്ലീമിനെ വധിക്കാമൊ?" അമുസ്ലീമെന്താ കോഴിയോ, താറാവൊ മറ്റൊ ആണൊ വധിക്കാന്‍. അവനും ഒരു മനുഷ്യനല്ലേ? ന്റെ കുതിരവട്ടാ ഇതൊക്കെ ത്തന്നെയാ മതത്തിന്റെ പേരിലെ ചര്‍ച്ചകള്‍. ഞാനും ഒരു ദൈവ വിശ്വാസിയാണ്, അടിയുരച്ച ദൈവവിശ്വാസി പക്ഷെ മത വിശ്വാസം തീരെയില്ല.
By
കടവന്‍, at 12:34 PM
പ്രിയ സുഹൃത്തെ...
അതുകൊണ്ടല്ലെ അന്യരുടെ മതത്തേയും ബഹുമാനിക്കാന്‍ ഇസ്ലാം കല്‍പ്പിക്കുന്നത്.
പക്ഷേ...നടക്കുന്നതൊ?
ഇവിടെ സൌദിയില്‍ മുത്തവമാര്‍ അമുസ്ലിം സഹോദരങ്ങളെ ബഹുമാനിക്കുന്നതു കണ്ടിട്ടുണ്ടോ?
അവര്‍ക്കുള്ള ഇക്കാമയുടെ നിറം വേറേയാണു.
ഈനിറം കണ്ടാല്‍ മാത്രം മതി ശകാര വര്‍ശം തുടങ്ങാന്‍.നിലത്തെറിയലും,തുപ്പും വേറെ......
എല്ലാവരും ആദമിന്‍റെ മക്കളല്ലെ..പക്ഷേ അങ്ങിനെയാണോ കാണുന്നത്.പ്രവര്‍ത്തിയിലൂടെ യല്ലെ ഒരു സമൂഹത്തെ നമ്മള്‍ മനസിലാക്കുന്നത്?
പിന്നെ “മതമേതായാലും മനുഷ്യന്‍ നന്നാല്‍ മതി“യെന്ന്
അങ്ങിനെ പോരാന്നു നാളുനീളേ ചുമരെഴുതിയിരുന്നു നമ്മുടെ ചില മത സംഘടനകള്‍.
By
Unknown, at 10:34 AM
This comment has been removed by the author.
By
rumana | റുമാന, at 2:57 PM
ആകെ നന്നായിരിക്കുന്നു. പോസ്റ്റും മറുപടികളും വളരെ പക്വതയുള്ളവ. മുസ്ലിമിനും അമുസ്ലിമിനും, ഇസ്ലാം എന്ന മതത്തിന്റെ കാഴ്ചപ്പാടു മനസ്സിലാക്കാനും, പ്രായോഗികതയില്‍ വന്ന പിഴവുകളും മറ്റും മറ്റുള്ളവരുടെ മനസ്സില്‍ ഒരു സമൂഹത്തെക്കുറിച്ച് എത്രമാത്രം മോശമായ ചിത്രങള്‍ കൊത്തിയിരിക്കുന്നുവെന്നും ഇവയില്‍ നിന്നും മനസ്സിലാക്കാം.
മറുപടി ഒരു പോസ്റ്റാക്കിയിടാം എന്ന വിചാരത്തില്‍ നിര്‍ത്തുന്നു. എങ്കിലും ഒരു ചോദ്യം, നിരപരാധികളായ ഇണക്കിളികളിലൊന്നിനെ കൊല്ലുന്ന കാട്ടാളന്മാരോട് “മാനിഷാദ” ചൊല്ലണം. എന്നാല്‍ രാവണനെ കൊല്ലുന്ന രാമനോട് വാല്‍മീകിപോലും അരുതേ എന്നു പറയുമോ? പറയേണ്ടതുണ്ടോ?
By
Irshad, at 9:24 PM
Zakeena kindly notice the fact that there are other references which says one should kill all if they dont accept islam. one of the best site for this is http://kuransamvadam.blogspot.com/
By
The conceptseller, at 3:00 AM
Cool one.
By
H1B Express :), at 8:00 AM
വൈകാരീകമായുളള സമീപനരീതിയല്ല വിവേകത്തോടെയുളള സമീപനരീതിയല്ലേ എന്നും യുക്തം.ഈ ലോകത്തിലവതിരച്ചിട്ടുളള എല്ലാ മഹാത്മാക്കളും മാനവകുലത്തെയും സകലദൈവസൃഷ്ടികളെയും നന്മയിലേയ്ക്ക് മംഗളത്തിലേയ്ക്ക് നയിക്കുകയല്ലേ ചെയ്തിട്ടുളളത്.മഹാത്മാക്കള്ക്കൊരിക്കലും ആരെയും ഇരുളിലേയ്ക്ക് നയിക്കാന് കഴിയില്ല.മനുഷ്യത്വമില്ലാത്ത,നീതിന്യാബോധമില്ലാത്ത,ക്രുരമായ അവകാശഘംഘനങ്ങള് നടത്തുന്ന ,കൊടിയ പീഡനങ്ങളും കൊലപാതകങ്ങളും നടത്തുന്ന ദൈവനിഷേധികളായവരോട് ലോകത്തിലവതിരച്ച എല്ലാ മഹാത്മാക്കളും നേതാക്കളും യുദ്ധം ചെയ്യതിട്ടുണ്ട്.അത് ധര്മ്മയുദ്ധം എന്നല്ലേ അറിയപ്പെടുന്നത്.നീതിയെ ന്യായത്തെ മംഗളത്തെ സമത്വത്തെ സാഹോദര്യത്തെ നിഷേധിക്കുന്നവരോട് അവസാനആശ്രയമെന്ന നിലയ്ക്ക് ചെയ്യുന്ന ആ ധര്മ്മയുദ്ധം എല്ലാ സംസ്ക്കാരങ്ങള്ക്കും നേരിടേണ്ടി വന്നിട്ടുണ്ട്.ഇനിയുമത് വരികയും ചെയ്യും.മനുഷ്യമനസ്സ് എത്രമാത്രം സ്വാര്ത്ഥയില് നിന്നകന്ന് ത്യാഗഭാവത്തിലേയ്ക്ക് കടക്കുന്നുവോ അപ്പോഴാണ് മഹത്വം ഉദിക്കുന്നത്.സര്വ്വോപരി സ്നേഹിക്കാനും സഹകരിക്കാനും സേവിക്കാനും ശ്രമിക്കുകയല്ലേ വേണ്ടത്.ഏതെങ്കിലും പ്രതീകങ്ങള് ധരിച്ചതു കൊണ്ടോ മേധാവിത്വും സ്ഥാപിച്ചതു കൊണ്ടോ മഹാത്മാക്കള് പ്രവാചകന്മാര് അവതാരങ്ങള് ഉദ്ദേശിച്ച സമൂഹം സൃഷ്ടിക്കപ്പെടുന്നുണ്ടെന്ന് തോന്നുന്നില്ല.ആദിക്കാലം മുതല് സംഘടിക്കപ്പെട്ടിട്ടുളള ജനക്കൂട്ടങ്ങളെ ചൂഷണം ചെയ്യാന് രാഷ്ട്രീയാധികാരമോഹികള് പല തന്ത്രങ്ങളും മെനഞ്ഞിട്ടുണ്ട്.അത് തിരിച്ചറിയാത്തത് നമ്മുടെ മാത്രം കഴിവുക്കേടാണ്.എല്ലാ ദരശനങ്ങളെയും തത്ത്വതലത്തില് മനസ്സിലാക്കിയാല് തന്നെ കാണാം വ്യത്യാസം ആചാരതലത്തില് മാത്രമണെന്ന്.നിരന്തരമായി ചോരചിന്തുന്ന ഒരു സമൂഹമല്ല,നിസാരക്കാര്യങ്ങള്ക്ക് ആയുധമെടുക്കുന്ന ഒരു സമൂഹമല്ല പരസ്പരവിട്ടുവീഴ്ചകളാല് സ്നേഹസഹകരണസേവനങ്ങളാല് പരമാര്ത്ഥമറിഞ്ഞും അതറിയാന് ആവുന്ന സഹായം ചെയ്യതും ശാന്തിമന്ത്രം ജപിക്കുന്ന സമൂഹത്തെയാണ് എന്നും എല്ലാ കാലത്തും മഹത്തുക്കള് സ്വപ്നം കണ്ടത്.മുസ്ളിമിനെയോ അമുസ്ളീമിനെയോ വധിക്കുന്നതാണോ ശരിയെന്ന ചര്ച്ചയല്ല...എങ്ങനെ പരസ്പരം സ്നേഹിക്കാം സേവിക്കാം എന്ന ചര്ച്ച ഉരുതിരിയട്ടെ. യുദ്ധത്തിനുവേണ്ടിയുളള മുറവിളിയല്ല ശാന്തിക്കുവേണ്ടിയുളള ശബ്ദങ്ങള് ഉയരട്ടെ.നമ്മുടെയെല്ലാം മനസ്സില് ചിലരെല്ലാം മുന്ക്കൂട്ടി ചില വെറുപ്പിനെ്റ അഭിപ്രായങ്ങള് സൃഷ്ടിച്ചിരിക്കുന്നു.നാം അറിയാത്ത കാണാത്ത പരിശ്രമിക്കാത്ത് പലരെയും പലതിനെയും കുറിച്ച് വെറുപ്പിനെ്റ കാഴ്ച്ച നമ്മുക്ക് തന്നിരിക്കുന്നു .നാമത് സ്വീകരിക്കുയും.ദൈവം തന്നെ മസ്തിഷ്ക്കം കൊണ്ട് സ്വയമറിയുക..കാണുക.വിജ്ഞാനം എവിടെ നിന്നു കിട്ടിയാലും സ്വീകരിക്കണമെന്നല്ലേ പ്രവാചകന് പറയുന്നത്...വേദോപനിഷത്തുക്കള് പറയുന്നു....പ്രജ്ഞാനം ബ്രഹ്മ എന്നും.
By
നേതി നേതി..., at 8:43 AM
Post a Comment
<< Home